അരീക്കോട് :ചാരിറ്റി ട്രസ്റ്റിന്റെ പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും മൊബൈൽ നമ്പർ എടുത്ത് സ്ത്രീകളെ വിളിക്കുകയും വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തപ്രതി അറസ്റ്റിലായി. 2020 വർഷം മുതൽ അരീക്കോടുള്ള മധ്യവയസ്കയായ സ്ത്രീയെ ചാരിറ്റി ട്രസ്റ്റ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഫോൺ നമ്പർ എടുത്ത് ഈ കാലയളവിൽ പല തവണ പരാതിക്കാരിയുടെ വീട്ടിൽ വെച്ചും എറണാകുളത്തുള്ള വൈറ്റിലയിലെ ഫ്ലാറ്റിൽ വച്ചും വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം നടത്തുകയും ചെയ്ത മുഹമ്മദ് ഷഫീഖ്, തൈവളപ്പിൽ ഹൗസ് പുത്തൻപള്ളി പെരുമ്പടപ്പ് എന്നയാളെ അരീക്കോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി സിജിത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.പ്രതിക്കെതിരെ കൂടുതൽ സ്ത്രീകൾ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളതായി അരീക്കോട് എസ് എച്ച് ഒ അറിയിച്ചു.

Leave a Reply

Your email address will not be published.