
തിരൂർ : ജാതി മത കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന സംഘടനയായ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) തിരൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ലഹരി വിമുക്ത ക്യാമ്പയ്നിൻ്റെ ഭാഗമായി കുടുംബങ്ങളുടെയും സമൂഹത്തിൻ്റെയും നാടിന്റെയും സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരായ പോലീസ് സേനയോടൊപ്പം ലഹരി മാഫിയക്കെതിരെ സാദ്ധ്യമായ രീതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ടുള്ള നിവേദനം തിരൂർ ഡിവൈഎസ്പി മൂസ കൊളപ്പാടന്‍ (കോർവ ) താലൂക്ക് കമ്മിറ്റി അംഗങ്ങൾ കൈമാറുന്നു. താലൂക്ക് പ്രസിഡന്റ് വിസി രവീന്ദ്രൻ , ജില്ലാ വൈസ് പ്രസിഡന്റ്മാരായ ജോളി കാക്കശ്ശേരി, കെകെ റസാക്ക് ഹാജി തിരൂർ, വനിതാ വിഭാഗം ജില്ലാസെക്രട്ടറി ഷിനാ രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Leave a Reply