
അയ്യമ്പുഴ:കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോർപറേഷൻ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പയായി രണ്ടു കോടി പത്തു ലക്ഷം രൂപ അയ്യമ്പുഴ സി ഡി എസിനു കൈമാറി. വായ്പ വിതരണോത്ഘാടനം പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ അധ്യക്ഷനായി. പിന്നോക്ക വികസന വിഭാഗ ഡയറക്ടർ ബോർഡ് അംഗം അഡ്വ. ഉദയൻ പൈനാക്കി, അസിസ്റ്റന്റ് ജനറൽ മാനേജർ വേണുഗോപാൽ പി എൻ,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റെജി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ടിജോ ജോസഫ് വാർഡ് മെമ്പർ ശ്രുതി സന്തോഷ്, മെമ്പർ സെക്രട്ടറി അജിത്കുമാർ വി എം, സി ഡി എസ് മെമ്പർ സിന്ധു ഗോപി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply