രവിമേലൂർ

കൊരട്ടി : ഡയപ്പറും , നാപ്കിനും ഉയർത്തുന്ന മാലിന്യ പ്രശ്നങ്ങൾക്ക് ഉത്തരമായി കൊരട്ടി ഗ്രാമപഞ്ചായത്തിൽ ഡയപ്പർ ഡിസ്ട്രോയർ യൂണിറ്റ് ആരംഭിക്കുന്നു. 2024-25 വാർഷിക പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് സംയുക്ത പദ്ധതിയായി 24 ലക്ഷം രൂപ ചെലവഴിച്ചാണ് ഡയപ്പർ ഡിസ്ട്രോയർ യന്ത്ര നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. പ്രസ്തുത പദ്ധതി ആരംഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്ത് ആണ് കൊരട്ടി പഞ്ചായത്ത്.

ഹരിതകർമ്മസേനയുടെ പ്രവർത്തനത്തിൽ എപ്പോഴും ജനങ്ങൾ ഉന്നയിക്കുന്ന മാലിന്യ പ്രശ്നമാണ് ഡയപ്പർ, നാപ്കിൻ ഡിസ്ട്രോയർ യന്ത്ര സ്ഥാപത്തിലൂടെ സാധ്യമാകുന്നത്. കിടപ്പ് രോഗികളും, പ്രായാധിക്യമുള്ള കുടുംബാഗങ്ങളും ഉള്ള കുടുംബങ്ങളുടെ വലിയ പ്രശ്നങ്ങൾക്ക് ഈ സ്ഥാപനത്തിൻ്റെ വരവോടെ പരിഹാരം ആകുമെന്നാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിയുള്ള
റെയ്ഡ്ക്കോ ആണ് നിർവഹണ ഏജൻസി. ചാലക്കുടി മണ്ഢലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും മുൻസിപാലിറ്റിയിൽ നിന്നും ഉള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കി അവിടെ നിന്നും നേരിട്ട് ഹരിതകർമ്മസേന വഴി മാലിന്യം ശേഖരിക്കാനാണ് കൊരട്ടി പഞ്ചായത്ത് ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡൻ്റ് പി.സി. ബിജു സൂചിപ്പിച്ചു.കൊരട്ടി പഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ ഉള്ള വാതക ശ്മശാനത്തിനോട് ചേർന്നാണ് പുതിയ ഡിസ്ട്രോയർ യന്ത്രം സ്ഥാപിക്കുന്നത്. പ്രസ്തു യന്ത്രത്തിൻ്റെ 1 മണിക്കൂർ പ്രവർത്തനത്തിന് 2 കിലോ പാചക വാതകവും,1 എച്ച്.പി വൈദ്യുതിയും വേണ്ടി വരും. യന്ത്രം ഉപയോഗിച്ച് 45 മിനിറ്റുനുള്ളിൽ 60 ഡയപ്പർ, നാപ്ക്കിനുകൾ ആണ് നശിപ്പിക്കാൻ കഴിയുക.

ഡയപ്പർ ഡിസ്ട്രോയർ യൂണിറ്റിൻ്റെ നിർമ്മാണ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി നിർവ്വഹിച്ചു. കൊരട്ടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ കെ ആർ സുമേഷ്, നൈനു റിച്ചു,പഞ്ചായത്ത് സെക്രട്ടറി ശ്രീലത കെ എ, പഞ്ചായത്ത് അംഗങ്ങളായ പി.എസ് സുമേഷ്, വർഗ്ഗീസ് പയ്യപ്പിള്ളി, പി.ജി. സത്യപാലൻ , ജിസി പോൾ, ഷിമ സുധിൻ, ജെയ്നി ജോഷി, എം.ജെ ഫ്രാൻസിസ് ,രമ്യ എം.ആർ എന്നിവർ പ്രസംഗിച്ചു. ഒരു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനം പൂർത്തികരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകാൻ ആണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത

Leave a Reply

Your email address will not be published.