വിഷ്ണു

രവിമേലൂർ

കാലടി :മലയാറ്റൂർ കാടപ്പാറ മുണ്ടയ്ക്ക വീട്ടിൽ വിഷ്ണു (27) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത് . മലയാറ്റൂർ തെക്കിനേൻ വീട്ടിൽ സിബിൻ (28) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ വിഷ്ണുവിൻ്റെ മർദ്ദനത്തെ തുടർന്നാണ് സിബിൻ കൊല്ലപ്പെട്ടത്. ഉടനെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി , എസ്.ഐമാരായ ടി.വി സുധീർ, റെജിമോൻ ,വി.എസ് ഷിജു, പി വി ജോർജ്, സി പി ഒ എൻ.കെ നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.