
ചാലക്കുടി :ചാലക്കുടി വനം ഡിവിഷന് കീഴിൽ സോളാർ ഫെൻസിങ് സ്ഥാപിയ്ക്കുന്ന പ്രവർത്തിയുടെ നിർമ്മാണോദ്ഘടനം 13ന് വൈകീട്ട് 5 മണിയ്ക്ക് അരൂർമുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിയ്ക്കുമെന്ന് സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു.
അതിരപ്പിള്ളി , പരിയാരം പഞ്ചായത്ത് പരിധികളിൽ ചാലക്കുടി പുഴയോട് ചേർന്ന് കണ്ണങ്കുഴി തോട് മുതൽ വിരിപ്പാറവരെയുള്ള ദൂരം ഫെൻസിങ് സ്ഥാപിയ്ക്കുന്ന പ്രവർത്തിയാണ് ഈ ഘട്ടത്തിൽ നടത്തുന്നത്. നബാർഡ് സഹായത്തോടെ ചാലക്കുടി, വാഴച്ചാൽ വനം ഡിവിഷനുകൾക്ക് കീഴിൽ ഫെൻസിങ് സ്ഥാപിയ്ക്കുന്നതിനായി 14 .62 കോടി രൂപയാണ് അനുവദിച്ചിരിയ്ക്കുന്നത്.
ബെന്നി ബെഹന്നാൻ എം പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠര് മഠത്തിൽ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കെ കെ റിജേഷ് , മായ ശിവദാസ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply