മഞ്ഞപ്ര :ഉത്തരാഖണ്ഡിൽ വച്ച് നടന്ന 38 മത് ദേശീയ ഗെയിംസിൽ വോളിബോളിൽ സ്വർണ്ണം നേടിയഅമൽ കെ തോമസ് നെറ്റ് ബോളിൽ വെള്ളിമെഡൽ നേടിയ ജോസ് മോൻ എന്നിവർക്ക് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ആദരവ് നൽകി.മഞ്ഞപ്ര ചന്ദ്രപ്പുര കവലയിൽ നിന്ന് കവലയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കായിക താരങ്ങളെ പഞ്ചായത്തിലേക്ക് ആനയിച്ചു തുടർന്ന് നടന്ന സ്വീകരണസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സലകുമാരി വേണു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി ഇടശ്ശേരി അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിൻ്റെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കായിക താരങ്ങൾക്ക് നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സൗമിനി ശശീന്ദ്രൻ,സി വി അശോക് കുമാർ,സിജു ഈരാളി,അഡ്വക്കേറ്റ് ജേക്കബ് മഞ്ഞളി,സാജു കോളാട്ടുകുടി,കോളാട്ടുകുടി സീന മാർട്ടിൻ ത്രേസ്യാമ്മ ജോർജ്,ബ്ലോക്ക് യൂത്ത് കോഡിനേറ്റർ എൽദോ ബേബി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ജോളി മാടൻ, കെ കെ വിജയൻ,ഐ പി ജേക്കബ്എന്നിവർ പ്രസംഗിച്ചു.വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ സ്വീകരണവും നടന്നു.

Leave a Reply

Your email address will not be published.