കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ നേതൃ സംഗമം നാളെ (ഞായർ ) ഉച്ചക്ക് ഒരു മണിക്ക് എടരിക്കോട് താജുൽ ഉലമ ടവറിൽ നടക്കും.
ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ്, താജുൽ ഉലമ ടവർ ഉത്ഘാടനം, സിറാജ് ദിന പത്രം സ്പെഷ്യൽ ക്യാമ്പയിൻ എന്നിവ ചർച്ച ചെയ്യുന്ന സംഗമത്തിൽ സ്റ്റേറ്റ് ഭാരവാഹികളായ മുഹമ്മദ് അലി സഖാഫി വള്ളിയാട്, സുലൈമാൻ ഇന്ത്യനൂർ വിഷയവതരണം നടത്തും.
ജില്ലാ ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, മുഹമ്മദ് അലി സഖാഫി കൊളപ്പുറം, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, മുഹമ്മദ് ഖാസിം കോയ പൊന്നാനി,ഹംസ ഹാജി പരപ്പനങ്ങാടി,അബ്ദുൽ ഗഫൂർ എടയൂർ, ഒ മുഹമ്മദ് കാവപ്പുര,സൈദലവിമാസ്റ്റർ പുതുപ്പള്ളി, കരീം ഹാജി പനങ്ങാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകും.
Leave a Reply