
തിരൂർ :തിരൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ എൻറെ നാട് എൻ്റെ അഭിമാനം ക്യാമ്പയിന്റെ ഭാഗമായ നല്ല തിരൂർ പദ്ധതിയിൽപ്പെട്ട നല്ല വ്യാപാരം എന്ന പരിപാടിയുടെ ഭാഗമായി കേരളത്തിൽ ആദ്യമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ വ്യാപാരികൾക്ക് ആവശ്യമായ എല്ലാ ഓൺലൈൻ സേവനങ്ങളും ചെയ്യുന്നതിന് വേണ്ടി സ്ഥിരം സംവിധാനമായ ചേമ്പർ ഓൺലൈൻ ഹെൽപ് ഡസ്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു..
തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സമദ് പ്ലസന്റ് സ്വാഗതം പറഞ്ഞ ചടങ്ങിന് ചേമ്പർ പ്രസിഡണ്ട് പി.എ.ബാവ അധ്യക്ഷത വഹിച്ചു.. തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ വനിതാ വിംഗിന്റെ ലോഗോ പ്രകാശനം വനിതാ വിംഗ് പ്രസിഡണ്ട് ഷേബ ശശിധരനും ഹെൽപ്പ് ഡെസ്കിന്റെ ലോഗോ ചേമ്പർ പ്രസിഡൻറ് പി എ ഭാവാക്കും നൽകി പി.കുഞ്ഞാവു ഹാജി പ്രകാശനം നിർവഹിച്ചു ..
തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ട്രഷറർ പി.എ.റഷീദ്, വർക്കിംഗ് പ്രസിഡണ്ട് പി.പി. അബ്ദുറഹിമാൻ, സെക്രട്ടറിമാരായ അനിൽകുമാർ,ശാഫി, സി. അബ്ദുള്ള, പി. സലാം, വനിതാ വിംഗ് ഭാരവാഹികളായ ആബിദ, ഷറീന, മറ്റ് എക്സിക്യൂട്ടീവ് മെമ്പർ മാർ എന്നിവർ ആശംസകൾ അർപ്പിച്ചു , യൂത്ത് വിംഗ് പ്രസിഡന്റ് ശിഹാബ് നന്ദി പറഞ്ഞു..
സമദ് പ്ലസന്റ്
ജനറൽ സെക്രട്ടറി
തിരൂർ ചേമ്പർ ഓഫ്
കൊമേഴ്സ്
9847017242
Leave a Reply