മാതൃകയായി പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ ഡിവിഷൻ 39 ലെ കുടുംബശ്രീ അംഗങ്ങളാണ് പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തിമാതൃകയായത്.
വിളവെടുപ്പ് ഉദ്ഘാടന കർമ്മം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.ഡിവിഷൻ കൗൺസിലർ പി വി മുസ്തഫ അധ്യക്ഷത വഹിച്ചു.

2025 ജനുവരി മാസം 9 ന് നടീൽ കർമ്മം നിർവഹിച്ച് തുടങ്ങിയ പച്ചക്കറി കൃഷിയാണ് രണ്ട് മാസം കൊണ്ട് വിജയകരമായി വിളവെടുപ്പ് നടത്തിയത്.
കുടുംബശ്രീ യൂണിറ്റുകളെ വ്യത്യസ്ത മേഖലകളിൽ കൊണ്ട് വന്ന് ശാക്തീകരിച്ചു കൊണ്ട് സ്വയം പര്യാപ്തത കരസ്ഥമാക്കി കൊണ്ട് വരിക എന്ന ഉദ്യേഷത്തോടെയാണ്
ഈ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്.
ചിരങ്ങ, വഴുതന, മുളക്, വെണ്ടക്ക,
ചീര, പയറ്,എന്നീ പച്ചക്കറി കൃഷികളുടെ വിളവെടുപ്പാണ് നടത്തിയത്.
ഈ പ്രദേശത്ത് തണ്ണി മത്തൻ, കിഴങ്ങ്, മധുരകിഴങ്ങ്എന്നിവ ഇനി വിളവെടുപ്പ് നടത്താനുമുണ്ട്.

ചടങ്ങിൽ ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി സാഹിദ, സി ഡി എസ് ചെയർപേഴ്സൻ പി പി സുഹറാബി ,
കൗൺസിലർമാരായ ജുബൈരിയ,
കോയ ആജ്യേരകത്ത്, കൃഷി ഓഫീസർ ഷാനിബ എന്നിവർ പങ്കെടുത്തു.
സി കെ ബാലൻ അവർകളുടെ കുടുംബം സൗജന്യമായി കൃഷി ചെയ്യാനായി നൽകിയ 40 സെന്റ് ഭൂമിയിൽ ADS അംഗങ്ങളായ ശാലിനി, ഷൌക്കത്തുന്നിസ ,ജോഷില, പ്രജിഷ, ഷീജ, സൽമ, പ്രസിത, സീനത്ത്, ഷീജ KT, സുനിത, ജയ, പ്രജിന കുഞ്ഞീവി, സകീന, പുഷ്പ എന്നിവരുടെ നേതൃത്വത്തിലാണ്
പച്ചക്കറി കൃഷി നടന്നത്.

Leave a Reply

Your email address will not be published.