കാഞ്ഞൂർ : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന കവലകളിൽ ഇന്ന് ശുചീകരണ പ്രവർത്തനം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായ സമിതി അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ മറ്റ് ഇതര സംഘടനകളുടെ പ്രതിനിധികൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് തല ശുചീകരണ പ്രവർത്തനം പാറപ്പുറം കിഴക്കേ കവലയിൽ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിയ രഘു ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡൻ്റ് ഗ്രേസി ദയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുൻ വൈസ് പ്രസിഡൻ്റ് സിമി ടിജോ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വാർഡുമെമ്പർമാരായ ടി.എൻ. ഷൺമുഖൻ, എം.വി.സത്യൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.