
എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കർമ്മ ധീരനായ സാരഥി ഷാഫി ഹാജിയെ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു.
സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനും താനൂർ ബോട്ട് ആക്സിഡന്റ് എൻക്വയറി കമ്മിറ്റി ചെയർമാനുമായ ജസ്റ്റിസ് വി കെ മോഹനൻ മുഖ്യാതിഥിയായി.” ഏത് ജാതിയിലോ മതത്തിലോ പെട്ടവരായിക്കോട്ടെ കുട്ടികളെ പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ പഠിപ്പിക്കുക” എന്ന് മുഖ്യാതിഥി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
മമ്പാട് എം ഇ എസ് കോളേജ് ചെയർമാൻ എ മൊയ്‌ദീൻ കുട്ടി മുഖ്യാതിഥിയെയും,ജസ്റ്റിസ് വി കെ മോഹനൻ ഷാഫി ഹാജിയെയും പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജ്മെന്റ് അംഗങ്ങളും അധ്യാപകരും ഷാഫി ഹാജിക്ക് ഉപഹാരം നൽകി. സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ വി പി സ്വാഗതം പറഞ്ഞു.സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ് മുഖ്യ പ്രഭാഷണം നടത്തി. എം ഇ എസ് സെൻട്രൽ സ്കൂൾ ട്രഷറർ കെ അബ്ദുൽ ജലീൽ, വൈസ് ചെയർമാൻ റഷീദ് പി എ, ജോയിൻ സെക്രട്ടറി നജുമുദീൻ കെ, എം ഇ എസ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഖാദർ, എം ഇ എസ് യൂണിറ്റ് സെക്രട്ടറി കെ കെ റസാക്ക് ഹാജി, എം ഇ എസ് താലൂക്ക് ട്രഷറർ അലി ടി വി, എം ഇ എസ് തിരൂർ താലൂക്ക് ജോയിന്റ് സെക്രട്ടറി അബ്ദുൽ അസീസ്,എം ഇ എസ് മംഗലം സ്കൂൾ ചെയർമാൻ ഡോ. മുജീബ് റഹ്മാൻ, മോണിംഗ് സ്റ്റാർ കൂട്ടായ്മയിലെ അംഗങ്ങൾ മറ്റു മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
” കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് എന്നും ഒരു കൈത്താങ്ങായി നിൽക്കുമെന്ന് എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കെ മുഹമ്മദ് ഷാഫി ഹാജി തന്റെ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു. വി ഫോർ യു സഹായക പദ്ധതിയുടെ ഭാഗമായി സൈക്കിൾ വിതരണവും അദ്ദേഹം നിർവഹിച്ചു. എം ഇ എസ് സെൻട്രൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ബെന്നി പി ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply