താനൂർ : ജനങ്ങളിൽ ആശ ജനിപ്പിച്ച് തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്നതിന് വേണ്ടി പ്രകടന പത്രികയിലൂടെ മോഹന വാഗ്ദാനം നൽകുന്ന രീതി നിർത്തലാക്കാൻ തിരഞ്ഞെടുപ്പ് വാഗ്ദാന പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ രജിസ്റ്റർ ചെയ്യണമെന്നും തിരത്തെടുത്താൽ വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയ കക്ഷിയെ അയോഗ്യരാക്കണമെന്നും സംസ്ഥാന അധ്യക്ഷൻ എൻ.എ മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.
NCP താനൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് നാദിർഷ കടായിക്കൽ അധ്യക്ഷം വഹിച്ചു NYC സംസ്ഥാന അധ്യക്ഷൻ ഗഫൂർ കാടാമ്പുഴ , കുഞ്ഞിമരക്കാർ പാലാനി ‘ കെ ജി നായർ കേശവദാസ്, അഡ്വ പുരുഷോത്തമൻ, സന്തോഷ് മൂച്ചിക്കൽ എന്നിവർസംസാരിച്ചു.

Leave a Reply

Your email address will not be published.