തൃശ്ശൂർ:സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം "Operation D Hunt" ന്റെ ഭാഗമായി നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് തൃശ്ശൂർ റൂറൽ  ജില്ലയിലെ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത രാസ ലഹരിയായ Hashish Oil ലുമായി ചിലങ്കയിൽ വെച്ചാണ് യുവാവിനെ പിടികൂടിയത്, 

വാടാനപ്പിള്ളി പോലീസ് 27-02-2025 തിയ്യതിയിൽ  ചിലങ്കയിൽ വെച്ച് നടത്തിയ Operation D Hunt" ന്റെ ഭാഗമായ പ്രത്യേക വാഹന പരിശോധനയിൽ വൈകീട്ട് 05.30 മണിയോടെ സംശാസ്പദമായി കണ്ട   ഒരു കാർ പരിശോധിച്ചതിൽ നിന്നാണ് വെങ്കിടങ്ങ് കൈതമുക്ക് സ്വദേശിയായ ചക്കനാത്ത് വീട്ടിൽ സവാദ് ഹംസ (21) എന്നയാളിൽ നിന്ന് Hashish Oil കണ്ടെടുത്തത്… 

വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു ബി. എസ്, പോലീസ് സബ് ഇൻസ്പെക്ടർ റഫീഖ്‌, സിവിൽ പോലീസ് ഓഫീസർ ജിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്….

Leave a Reply

Your email address will not be published.