എറണാകുളം ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യ നീതി വിഭാഗം, ജില്ലാ സാമൂഹ്യ സുരക്ഷാ മിഷൻ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സാമൂഹിക പ്രവർത്തന വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്നേഹതണൽ 2025’ ജില്ലാ വയോജന സംഗമത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ഇന്നലെ (28.022025) വൈകിട്ട് നാലിന് കാലടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു


ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മാർച്ച് ഒന്നിന്

എറണാകുളം :എറണാകുളം ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യ നീതി വിഭാഗം, ജില്ലാ സാമൂഹ്യ സുരക്ഷാ മിഷൻ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സാമൂഹിക പ്രവർത്തന വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ വയോജനസംഗമം ‘സ്നേഹതണൽ 2025’ മാർച്ച് ഒന്നിന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ വയോജന സംഗമം ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം. എൽ. എ. അധ്യക്ഷനായിരിക്കും.

ബെന്നി ബഹന്നാൻ എം. പി. മുഖ്യാതിഥി ആയിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ല കളക്ടർ എൻ. എസ്. കെ. ഉമേഷ് ഐ. എ. എസ്., ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പള്ളി, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, സാമൂഹികപ്രവർത്തന വിഭാഗം മേധാവി ഡോ. ജോസ് ആന്റണി എന്നിവർ പ്രസംഗിക്കും. യോഗ ക്ലാസുകൾ, വിവിധ കലാപരിപാടികൾ, ഫുഡ് ഫെസ്റ്റ്, ചിത്ര പ്രദർശനം, ക്യാമ്പസ് ട്രിപ്പ് എന്നിവ വയോജന സംഗമത്തിൽ നടക്കുമെന്ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് അറിയിച്ചു. വയോജന സംഗമത്തിൻ്റെ ഭാഗമായി സംസ്കൃത സർവകലാശാല സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥികൾ ഇന്നലെ (28.02.2025) വൈകിട്ട് നാലിന് കാലടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.