
കൊരട്ടി : ഭവന പദ്ധതികൾക്കും, ഗ്രാമീണ റോഡുകളുടെ ആധുനീകരണത്തിനും മുൻതൂക്കം നൽകി കൊരട്ടി ഗ്രാമപഞ്ചായത്തിൻ്റെ 2025-26 ബജറ്റ് അംഗീകരിച്ചു. 326529450 രൂപ ചെലവും ‘23638327 നീക്കിയിരിപ്പും ഉള്ള ബജറ്റ് കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അവതരിപ്പിച്ചത് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു.
കുടിലുകൾ ഇല്ലാത്ത കൊരട്ടി എന്ന പദ്ധതിക്ക് 3 കോടി രൂപയും റോഡുകളുടെ ആധുനികരണത്തിന് 5 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത്. കൊരട്ടി പഞ്ചായത്തിൻ്റെ മാനേജ്മെൻ്റിൽ ഉള്ള പഞ്ചായത്ത് എൽ.പി സ്കൂളിലേക്ക് എ.ഐ.ടീച്ചർ നിർമ്മാണത്തിന് 3 ലക്ഷം രൂപ വകയിരുത്തിയത് ബജറ്റിലെ ശ്രദ്ധേയമായ പദ്ധതിയാണ്. മലയാളം,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കുട്ടികൾ ചോദിക്കുന്ന ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന വിധത്തിൽ ആണ് എ ഐ ടീച്ചർ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.
പട്ടികജാതി വിദ്യാഭ്യാസ-അടിസ്ഥാന വികസനത്തിന് 1 കോടി രൂപ, കാർഷിക പദ്ധതികൾക്ക് 50 ലക്ഷം രൂപ, പഞ്ചായത്തിലെ പൊതുകുളങ്ങളുടെയും കിണറുകളുടെയും സംരക്ഷണ പദ്ധതിയായ നീരുറവ പദ്ധതിക്ക് 1 കോടി രൂപ, ഓപ്പൺ ജിംനേഷ്യത്തിന് 50 ലക്ഷം രൂപ, മാലിന്യ സംസ്കരണ ഗ്രീൻ കൊരട്ടി- കെയർ കൊരട്ടി പതദ്ധിക്ക് 50 ലക്ഷം രൂപയും, ഭിന്നശേഷി വയോജന സൗഹൃദ പഞ്ചായത്ത് കൈത്താങ്ങ് പദ്ധതിക്ക് 20 ലക്ഷം രൂപ, അനീമിയ നിർമ്മാർജ്ജനം പതദ്ധിക്ക് 3 ലക്ഷം രൂപ എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ. ആർ സുമേഷ്, ബിജോയ് പെരെപ്പാടൻ, പി.ജി സത്യപാലൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply