തിരൂർ : ഒമാൻ സലാലയിൽ വെച്ച് മരണപ്പെട്ട നിറമരൂതൂർ വള്ളിക്കാഞ്ഞിരം സ്വദേശി തേക്കിൽ
ഉസ്മാൻ ന്റെ മൃതദേഹം നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് വെള്ളിയാഴ്ച ഉച്ചക്ക് സലാല എയർ പോർട്ടിൽ എത്തും. തുടർന്ന് സലാല എയർപോർട്ടിൽ നിന്ന് അന്ന് ഉച്ചയ്ക്ക് 1.30 നു പുറപ്പെട്ട് മസ്കത്തിൽ എത്തിക്കും . അവിടെ നിന്ന് രാത്രി 10.30 ന് പുറപെട്ട് ശനിയാഴ്ച പുലർച്ചെ 3.30 കാലിക്കറ്റ് എയർപോർട്ടിൽ മൃതദേഹം എത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. എയർപോർട്ടിലെ നടപടി ക്രമങ്ങൾക്ക് ശേഷം രാവിലെ 5:30 മണിയോടെ വീട്ടിലെത്തിയ മയ്യത്ത് ശനിയാഴ്ച രാവിലെ എട്ടു മണിയോടെ വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published.