ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശാ വർക്കർമാർക്ക് ജോലിക്ക് ഹാജരായില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. മുൻസിപ്പൽ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ്, വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, മുൻ വൈസ് ചെയർമാൻ ടി.വി. ചാർളി , കെ. വേണുമാസ്റ്റർ , ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ , എ.സി. സുരേഷ് , ജോസ് മാമ്പിള്ളി , തോമസ് കോട്ടോളി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.