
തൃശ്ശൂർ :ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ കഴിഞ്ഞ നാല് ദിവസമായി നടന്നു വരുന്ന പരിശോധനയിൽ ഇതു വരെ 409 പേരെ പരിശോധിക്കുകയും 85 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും 89 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും 4 പേരെ ജയിലിലേക്കയച്ചിട്ടുള്ളതുമാണ്. പരിശോധനയിൽ 28.827 കി.ഗ്രാം കഞ്ചാവ്, 17.90 ഗ്രാം MDMA എന്നിവയാണ് പിടികൂടിയത്.
മയക്കുമരുന്ന് വിതരണ ശൃംഖലകളെ തേടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും ജാഗ്രത പാലിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പർ ആയ 999 59 66666 എന്ന നമ്പറിൽ അറിയിക്കുക.
Leave a Reply