
ജിദ്ദ: കെ എം സി സി മലപ്പുറം ജില്ല കമ്മറ്റി ‘കരുതലിൻ്റെ സാന്ത്വന സ്പർശം’ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കുടുംബ സുരക്ഷാ പദ്ധതി 2025 ലോഞ്ചിംഗും കൗൺസിൽ മീറ്റും അരങ്ങേറി. പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബുബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു. 25 വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ജില്ലാ കെ എം സി സി ആരംഭം കുറിച്ച കുടുംബ സുരക്ഷാ പദ്ധതി പിന്നീട് പലരും പിന്പറ്റിയ സമാന സംവിധാനങ്ങളുടെ മാതാവും വഴികാട്ടിയുമായെന്നതാണ് അനുഭവമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2025 വർഷത്തെ സുരക്ഷാ പദ്ധതി ജില്ല കെ എം സി സി ചെയർമാൻ കെ കെ മുഹമ്മദ് ലോഞ്ച് ചെയ്തു. സുരക്ഷാ പദ്ധതിയിലെ അനുകൂല്യങ്ങൾക്കർഹരായവർക്കുള്ള വിഹിത ചെക്ക് വിതരണം ചെയ്തു.
സുരക്ഷാ പദ്ധതിയെ കുറിച്ച് അഷ്റഫ് മുല്ലപ്പള്ളി വിശദീകരിച്ചു. നിലവിൽ ലഭിക്കുന്ന ആനുകുല്യങ്ങൾക്ക് പുറമെ മരണാന്തര ക്രിയകൾക്കായുള്ള അടിയന്തിര ധനസഹായം കൂടി ഉൾപ്പെടുത്തിയതായി അറിയിച്ചു. മലപ്പുറം ജില്ല കെഎംസിസി മുൻകൈ എടുത്ത് നാട്ടിൽ നടപ്പാക്കാൻ പോകുന്ന സോളാർ പദ്ധതിയെ കുറിച്ച് സെക്രട്ടറി ഇ സി അഷ്റഫ് വിശദീകരിച്ചു.
പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സൗദി നാഷണൽ കെഎംസിസി സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ, സെക്രട്ടറി നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, സാബിൽ , ജലാൽ എന്നിവർ സംസാരിച്ചു.
ഷൗക്കത്ത് മലപ്പുറം നിർവഹിച്ച ഖുർആൻ പാരായത്തോടെ ആരംഭിച്ച പരിപാടിയിൽ അബൂട്ടി പള്ളത്ത് സ്വാഗതവും ട്രഷർ ഇല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
Leave a Reply