: തിരൂരങ്ങാടി :
സ്‌കൂട്ടറിൽ പോവുകയായിരുന്ന അധ്യാപികക്കും മകൾക്കും നേരെ അക്രമം.
മലപ്പുറം തലപ്പാറയിൽ മൂന്നിയൂർ പാലക്കൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരിയും സൊകാര്യ സ്കൂൾ അധ്യാപികയുമായ സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് ആക്രമത്തിൽ പരിക്കേറ്റത്.
സുമിയും ഷബയും സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്‌കൂട്ടറിൽ എത്തിയാൾ ഇവരുടെ വലത് കയ്യിൽ കത്തി കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പറയപെടുന്നു.
അക്രമത്തിൽ രക്തം വന്നത് ശ്രദ്ധയിൽ പെട്ടതോടെ ഭീതിയിലായ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് വിധേയമാക്കിയതിന് ശേഷം തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Leave a Reply