ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പരിരക്ഷ – വയോജന സ്നേഹ സംഗമം പ്രസിഡണ്ട് കല്ലേരി മൈമൂന യൂസഫ് ഉദ്ഘാടനം ചെയ്യുന്നു.

ചെറിയമുണ്ടം :ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പരിരക്ഷ – വയോജന സംഗമം കുറുക്കോൾ കുന്ന് എമറാൾഡ് പാലസ് ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് കല്ലേരി മൈമൂന യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി ടി നാസർ ആദ്ധ്യക്ഷ്യം വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി മുഖ്യാതിഥിയായിരുന്നു. താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ എ ജലീൽ , ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഐ വി അബ്ദുസ്സമദ് , റജീന ലത്തീഫ് , അംഗങ്ങളായ ടി എ റഹീം , എൻ എ നസീർ , ഒ സെയ്താലി , തെമ്മത്ത് ഇബ്രാഹീം കുട്ടി , വി മൻസൂർ , കെ. കെ രാജേഷ് , സി ശംസിയ്യ , കെ രാധ , നസീമ റഷീദ് , ബീന , സരിത ഷാജി , എം മുനീറുന്നീഷ , ചെറിയമുണ്ടം മെഡിക്കൽ ഓഫീസർ ഡോ. ആസിഫ് ജാൻ , അസിസ്റ്റൻ് സെക്രട്ടറി കെ.പി വിനോദ്, താനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. സൽമ , ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം എ റഫീഖ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി കെ അബ്ദു , സി അറമുഖൻ , മൊയ്തീൻ പാലക്കൽ, യുസഫ് കല്ലേരി, എം കമ്മുകുട്ടി , ചെറിയമുണ്ടം സർവ്വീസ് ബേങ്ക് പ്രസിഡൻ്റ് വൈ സൽമാൻ , കെ. അനിത എന്നിവർ പ്രസംഗിച്ചു.

കിടപ്പിലായ രോഗികളും വയോജനങ്ങളും ഉൾപ്പെടെ നിരവധി പേരാണ് സ്നേഹ സംഗമത്തിന് എത്തിച്ചേർന്നത്. കോഴിക്കോട് അറേബ്യൻ സിസ്റ്റേഴ്സ് , മ്യൂസിക് സിറ്റി കോഴിക്കോട് എന്നിവരുടെ ഗാനമേളയും തലക്കടത്തൂർ വിംഗ്സ് ക്ലബ്ബ് അവതരിപ്പിച്ച മുട്ടിപ്പാട്ട് ഉൾപ്പെടെയുള്ള വിവിധയിനം കലാപരിപാടികളും സ്നേഹ സംഗമത്തിന് കൊഴുപ്പേകി. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫിയും ജനപ്രതിനിധികളും നേതൃത്വം നൽകിയ ഒപ്പനയും അംഗനവാടി വർക്കർമാർ , ആരോഗ്യ വകുപ്പ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത നൃത്തങ്ങൾ തുടങ്ങിയ കലാപരിപാടികൾ സംഗമത്തെ മികവുറ്റതാക്കി. പരിരക്ഷക്ക് കീഴിലുള്ള കിടപ്പിലായ രോഗികൾക്ക് വേണ്ടി പി വി അൻവർ സ്പോൺസർ ചെയ്ത മെഡിക്കൽ സാമഗ്രികൾ, സ്നേഹ സംഗമത്തിൻ്റെ ഉപഹാരം എന്നിവ പ്രസിഡണ്ട് കല്ലേരി മൈമൂന പരിരക്ഷ കോർഡിനേറ്റർ കെ അനിതക്ക് കൈമാറി.

Leave a Reply

Your email address will not be published.