
തിരൂർ :തിരൂർ ഗുഡ്ഷെഡ് റോഡിൽ താമസിക്കുന്ന തെക്കിനിയകത്ത് മൊയ്തീൻ കുട്ടി എന്ന ഇംബാവ വിടവാങ്ങി…
ദീർഘകാലം പ്രവാസിയായിരുന്ന ഇംബാവ ഗൂഡ്ഷഡ് റോഡിലുള്ള വസതിയിൽ ഏറെ കാലമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
തിരൂരിലെ പ്രമുഖ പ്രാദേശിക സെവൻസ് ഫുട്ബോൾ ടീമായിരുന്ന സെവൻ സ്റ്റാർ ഗൂഡ്ഷഡ് ക്ലബ് തിരൂരിൻ്റെ മുൻ നിര സംഘാടകനായിരുന്നു.
പ്രവാസ ജീവിതത്തിനിടയിലും സംഘാടന രംഗത്ത് സജീവമായിരുന്നു. അക്കാലത്ത് മിക്ക ഫുട്ബോൾ മൈതാനങ്ങളിലും എതിരാളികൾക്ക് ഗൂഡ്ഷഡ് ടീം ഒരു വെല്ലുവിളി ആയിരുന്നു.
കോരങ്ങത്ത് മൈതാനിയിയിൽ നടന്ന KYC ട്രോഫി തുടർച്ചയായി ഗൂഡ് ഷഡ് ടീം ഹാട്രിക്കോടെ മൂന്ന് തവണയും മുത്തമിട്ടപ്പോൾ ഇംബാവയുടെ പങ്കും സാന്നിദ്ധ്യവും വളരെ വലുതായിരുന്നെന്ന് ഇവിടെ അനുസ്മരിക്കുന്നു… 🌹
പരേതൻ്റെ ജനാസ ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 10 ന് തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ…
ജീവിത യാത്രയിൽ ചെയ്ത നന്മകൾ ഖബറിലെ സുകൃതങ്ങളായി മാറട്ടെ…
Leave a Reply