
തിരൂർ: കേരളത്തിലെ വിദ്യാഭ്യാസം രാജ്യത്തിനും മാതൃകയാണെന്നും ന്യൂന പക്ഷങ്ങളുടെ ഉന്നമനം പൊതു സമൂഹങ്ങളുടെ ആവശ്യമാണെന്നും വി അബ്ദു റഹ്‌മാൻ പറഞ്ഞു കെഎടിഎഫ് 67ാം സംസ്ഥാന സമ്മേളനത്തിന്റെ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർഗ്ഗ ദീപം സ്കോളർ ഷിപ്പിന് അപേക്ഷ സ്വീകരിക്കാൻ പോകുകയാണെന്നും കേരളസംസ്കാരത്തിന്റെ ഭാഗമായി ഇന്ന് വിദ്യഭ്യാസത്തെകാണുന്നു എന്നു സ്തീ വിദ്യാഭ്യാസം മുടങ്ങാതെ മുന്നോട്ട് പോകുതിൽ കേരളം മുൻപന്തിയിലാണെന്നും കേരള വിദ്യാഭ്യാസം പൊതു സമൂഹം ഏറ്റെടുത്തിൽ ഗുണപരമായ മാറ്റമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹംപറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് ടി പി അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.ആക്റ്റിവിസ്റ്റ് സുദേഷ് എം രഘു ശരീഫ് കുറ്റൂർ,നൗഷാദ് മണ്ണിശ്ശേരി സംസ്ഥന ജനറൽ സെകട്ടറി എംഎ ലത്തീഫ് സ്വാഗതവുംട്രഷറർ മായീൽ ബാഖവി നന്ദിയും പറഞ്ഞു.

Leave a Reply