കേരള ഹോട്ടൽ ആന്റ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ ,കുടുംബാഗങ്ങൾ, തൊഴിലാളികൾ എന്നിവർക്കായി നടപ്പാക്കിയ കുടുബ സുരക്ഷാ പദ്ധതിയാണ് KHRA സുരക്ഷാ പദ്ധതി.

പതിനായിരത്തിൽ പരം അംഗങ്ങളുള്ള ഈ പദ്ധതിയിൽ ഇതിനകം 22 പേർ മരണപ്പെട്ടു.

എട്ടുപേർക്ക് മരണാന്തര ആനുകൂല്യം ലഭിച്ചു.

മലപ്പുറം ജില്ലയിൽ ആദ്യമായി തിരൂർ യൂണിറ്റിലെ രണ്ടു കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്യുന്നു..

ഫെബ്രുവരി 23 -ന് ഞായറാഴ്ച വൈകിട്ട് 4 ന് തിരൂർ ടൗൺഹാൾ പരിസരത്ത് നടക്കുന്ന വിതരണചടങ്ങ് കായിക വകുപ്പ് മന്ത്രി ശ്രീ.വി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും.

തിരൂർ MLA ശ്രീ.കുറുക്കോളി മൊയ്തീൻ മുഖ്യാതിഥിയായിരിക്കും.
നഗരസഭ ചെയർപേഴ്സൺ എ.പി നസീമ
KHRA സംസ്ഥാന പ്രസിഡണ്ട്
ശ്രീ.ജി. ജയപാൽ, മറ്റ് സംസ്ഥാന നേതാക്കൾ, വിവിധ രാഷ്ട്രീയ _വ്യാപാര- സാമൂഹ്യ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ :
KHRAസംസ്ഥാന വൈസ് പ്രസിഡണ്ട്
പി പി അബ്ദുറഹ്മാൻ, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അമീർ സബ്ക്ക,
ജില്ലാ വൈസ് പ്രസിഡണ്ട് സംഗം മണി ,
യൂണിറ്റ് ഭാരവാഹികളായ ഈസ്റ്റേൺ നിസാർ, നവാസ് റോയൽ, ഖലീസ് ഷഫ്നീദ്, സിസിലർകുഞ്ഞാവ, പങ്കെടുത്തു.

Leave a Reply

Your email address will not be published.