
തിരൂർ : കോട്ട്, കല്ലിങ്ങൽ സ്വദേശി, പരേതനായ, മച്ചിഞ്ചേരി സിദ്ദിഖ് എന്നവരുടെ മൂത്ത മകൻ, അൻവർ സാദത്ത് (43)
UAE, അൽ ഐനിൽ വെച്ച് ഇന്നലെ രാത്രി, മരണപ്പെട്ട വിവരം അറിയിക്കുന്നു..
ഉമ്മ : നഫീസ മച്ചിഞ്ചേരി
(ഗസൽ ഗായകൻ തിരൂർ സുൽത്താൻ പാഷയുടെ ജ്യേഷ്ഠൻ )
മറ്റു സഹോദരങ്ങൾ : ഷംസീർ, ആഷിഖ്, ഷഫീഖ്.
ഭാര്യ : നദീറ
മക്കൾ : ഹനീന ഷെറിൻ, അൻഫദ്,
നജുവ ഷെറിൻ.
നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായതായി അൽ ഐൻ KMCC പ്രതിനിധി പി.ടി.അമീർ തിരൂർ അറിയിച്ചു.
അൽ ഐൻ ശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് അൽ നഹ് യാൻ മെഡിക്കൽ സിറ്റിയിൽ (പഴയ ജീമീ ഹോസ്പിറ്റൽ) സൂക്ഷിച്ചിരിക്കുന്ന ജനാസ ഇന്ന് വൈകുന്നേരം അസറിന് ശേഷം,
അൽ ഐൻ ജീമി ഓസ്പിറ്റൽ മോർച്ചറി ബിൽഡിംഗിൽ വെച്ച് എംബാം കഴിഞ്ഞതിന്ന് ശേഷം ബിൻ ഹമൂദ മസ്ജിദിൽ മഗ്രിബ് നിസ്ക്കാരാനന്തരം, ജനാസ നിസ്കാരവും പ്രാർത്ഥനയും ചെയ്തതിന്ന് ശേഷം,
അൽ ഐനിൽ നന്നും അബൂദാബി ഏർപോർട്ടിലേക്ക് കൊണ്ട് പോകും.
അവിടെ നിന്ന് രാത്രി 12-50 ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ കൊണ്ട് പോകുന്ന ജനാസ നാളെ (21/02/2025 വെള്ളിയാഴ്ച)
രാവിലെ 7.30 ന് കോഴിക്കോട് ഏർപ്പോർട്ടിൽ എത്തിച്ചേരും.
നാളെ രാവിലെ പത്തര മണിയോടെ പയ്യനങ്ങാടി കോട്ട് ജുമാ മസ്ജിദിൽ ജനാസ നിസ്കാരം നിർവഹിച്ച ശേഷം മറവ് ചെയ്യും.
പ്രിയ സഹോദരൻ്റെ നിര്യാണത്തിൽ അൽ ഐൻ സുന്നീ സെന്റർ , അനുശോചനം അറിയിക്കുകയും
മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കാനും അറിയിച്ചു.
Leave a Reply