താനൂർ :താനൂർ നഗരസഭയിലെ പ്രിയ റോഡ്, നടക്കാവ് കോളനി റോഡ്- സമദാനി ലിങ്ക് റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 21) വൈകീട്ട് 5.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിക്കും. പ്രിയം റസിഡൻസ് അസോസിയേഷൻ റോഡ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് ഈ റോഡുകൾ നിർമിച്ചത്.
Leave a Reply