
ലോക മുസ്ലിമിങ്ങള്‍ ത്യാഗ സന്നദ്ധതയോടെ ആചരിക്കുന്ന റംസാന്‍, ആ പുണ്യമാസത്തിനു മുന്നോടിയായി മുത്തൂര്‍ നൂറുല്‍ ഇസ്ലാം മസ്ജിദ്& മദ്രസ്സ കമ്മിറ്റി സംഘടിപ്പിച്ച “റംസാന്‍ മുന്നൊരുക്കം” എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ റംസാന്‍ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. സൈനുല്‍ ആബിദ് ഹുദവി ചേകനൂര്‍ പ്രഭാഷണം നടത്തി. “നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മുന്‍കാമികളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നതിനു വേണ്ടി” എന്ന് പ്രഭാഷണത്തില്‍ അദ്ദേഹം ഉണര്‍ത്തി.
പ്രസിഡണ്ട് കെ. ആലിക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടി ഖത്തീബ് വിളത്തൂര്‍ മുഹമ്മദ് കുട്ടി ബാഖവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി ഫസലുദ്ദീന്‍ ഹാജി സ്വാഗതം പറഞ്ഞു. സ്വലാഹുദ്ദീന്‍ ഉസ്താദ്, കെ.കെ റിയാസ്, റിള്വാന്‍ ഉസ്താദ്, അജ്മല്‍, വി. കോയക്കുട്ടി ഹാജി, വി. മൊയ്തു ഹാജി, ഉമ്മര്‍ മാസ്റ്റര്‍, കെ.കെ ഉമ്മര്‍ ബാവഹാജി, വി.പി സെയ്തലവി, കെ. സെയ്താലി, കെ. പി റഷീദ്, നഫ്സുറഹിമാന്‍, അസദ് കെ. ജാസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറോളം സ്ത്രീകളും പ്രസ്തുത പരിപാടിയില്‍ സംബന്ധിച്ചു. കെ. കെ റിയാസ് നന്ദി പറഞ്ഞു.
Leave a Reply