കൊച്ചി: ചെറുപ്പക്കാരിൽ വ്യാപകമായി മാറിക്കൊണ്ടിരിക്കുന്ന വൻതോതിലുള്ള മയക്കുമരുന്നിൻ്റെ ഉപഭോഗവും രാസലഹരിയുടെ വ്യാപനവും കേരള ജനതയുടെ സമാധാന ജീവിതത്തിന് ഭീഷണിയായി മാറുന്നതിൽ സീനിയർ ജേർണലിസ്റ്റ്സ് ഫോറം എറണാകുളം ജില്ലാ കമ്മിറ്റിയോഗം കടുത്ത ഉത്ക്കണ്ഠ രേഖപ്പെടുത്തി. യുവതലമുറയിൽ കണ്ടുവരുന്ന എല്ലാത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും പിന്നിലെ പ്രേരകശക്തി മയക്കുമരുന്ന് തന്നെയാണ് .
ഈ വെല്ലുവിളി നേരിടാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഫോറം ആവശ്യപ്പെട്ടു.

പ്രസ്സ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ
ജില്ലാ പ്രസിഡൻ്റ്
ആർഎം ദത്തൻ അദ്ധ്യക്ഷത വഹിച്ചു

മുതിർന്ന പത്ര പ്രവർത്തകർക്ക് വേണ്ടി പെൻഷൻ വർദ്ധന ഉൾപ്പെടെ ഫോറം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൻമേൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു.

ലഹരിവിരുദ്ധ
കാമ്പയിൻ പ്രവർത്തനങ്ങൾക്ക്
രൂപം നല്കാൻ വി.സുബ്രഹ്മണ്യൻ ചെയർമാനായ
സമിതിയേയും വിനോദ യാത്രാ പരിപാടികൾക്ക് രൂപം നല്കാൻ ജോഷി ജോർജ്ജ് ചെയർമാനായുള്ള സമിതിയേയും യോഗം ചുമതലപ്പെടുത്തി.

ഫോറം രക്ഷാധികാരി എ മാധവൻ, സംസ്ഥാന സെക്രട്ടറി വി.കെ. ഹസ്സൻകോയ പി.എ.കുര്യക്കോസ്, വി സുബ്രഹ്മണ്യൻ, കെ. പി. തിരുമേനി. ജോഷി ജോർജ്ജ്. രാജുപോൾ , വർഗ്ഗീസ് കൊയ്പള്ളിൽ, പ്രിൻസ് പോൾ ,
ടി ഒ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി
പി.ഒ തങ്കച്ചൻ സ്വാഗതവും,ട്രഷറർ
കെ.ജി ദിലീപ്കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.