കാലടി: സിപിഎം രാഷ്ട്രീയമായി കൊലചെയ്ത ഇന്ത്യൻ യൂത്ത് കോൺഗ്രസിൻറെ സമുന്നതരായ നേതാക്കളായ ഷുഹൈബിനെയും കൃപേഷിനെയും
ശരത് ലാലിനെയും
ഇന്ത്യൻ യൂത്ത് കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.
മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോജോ ജോൺ അധ്യക്ഷത വഹിച്ച അനുസ്മരണയോഗം ഡിസിസി മെമ്പർ
ജോയ് പോൾ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.ബി.സാബു രക്തസാക്ഷി അനുസ്മരണ പ്രസംഗം നടത്തി.
ശുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റെന്നി പാപ്പച്ചൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ
സ്റ്റീഫൻ പട്ടത്തി,എ എ യാക്കോബ് ,
ബിനോയ് കൂരൻ ,മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ലേഖ വത്സൻ,ടി.കെ. വേലായുധൻ,
എൽബി ഡെന്നി,കെ.എം.ജോൺസൺ
ഇന്ത്യൻ യൂത്ത് കോൺഗ്രസ് നേതാക്കളായ ജിനേഷ് വർഗ്ഗീസ്, ആൽബിൻ കാക്കശ്ശേരി,
അഡ്വ.ചാൾസ് തോട്ടപ്പിള്ളി ,
ജെറിൻ ജോയ്,
അഖിൽ കുമാർ വി.എസ്.,
ഹർഷ മനോജ് ,
കാർത്തിക് തങ്കപ്പൻ ,
ജോബിൻ സ്റ്റീഫൻ
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.