അയ്യംമ്പുഴ: പ്ലാൻ്റേഷൻ കോർപ്പറേഷൻ കല്ലാല എസ്റ്റേറ്റ് ‘ഇ’ ഡിവിഷനിലെ ലേബർ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് കുടിവെള്ളമെത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന പൈപ്പുകളാണ് കഴിഞ്ഞ രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന മേഖലയാണിത്. ഈ ഭാഗത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ഏകദേശം ഒരു ലക്ഷം രൂപ മുടക്കി മാനേജ്മെൻ്റ് പുതിയ മോട്ടോറും , പൈപ്പ് ലൈനും സ്ഥാപിച്ചിരുന്നു.ഇവയാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. പൈപ്പ് നശിപ്പിച്ചവരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കുന്നതിനും, തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനുമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് കാലടി പ്ലാൻ്റേഷൻ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.