
കോട്ടക്കൽ:
അൽ അസ്ഹർ സ്പോർട്സ് ക്ലബ് 2023 ഫുട്ബോൾ ടൂർണമെന്റിന്റെ ലാഭ വിഹിതം കൊണ്ട് സൂപ്പിബസാർ ചുണ്ടയിൽ പ്രദേശത്ത് വെച്ച് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ മുനിസിപ്പൽ ചെയർ പേഴ്സൺ ഡോ. ഹനീഷക്ക് നൽകി.
ചടങ്ങിൽ അൽ അസ്ഹർ പ്രസിഡന്റ് ഹമീദ് പന്തലൂക്കാരൻ ട്രഷറർ ഷഫീഖ് നടുത്തൊടി പ്രവർത്തക സമിതി അംഗങ്ങളായ കരീം എടക്കണ്ടൻ, നസീർ ബാബു മാടക്കൻ, അയ്യൂബ് പരവക്കൽ, ഇബ്രാഹിം പന്തലൂക്കാരൻ, മജീദ് എടത്തടത്തിൽ, മുസ്തഫ ചോലയിൽ, കബീർ ചുള്ളിയിൽ വളപ്പിൽ, സുധാകരൻ കോട്ടക്കൽ, അൽ അസ്ഹർ രക്ഷാധികാരികളായ ഹംസ മാസ്റ്റർ, ഇല്യാസ് വടക്കൻ എന്നിവർ പങ്കെടുത്തു.
Leave a Reply