മ്യൂണിച്ച്: ലോകത്ത് ഏതു രാജ്യങ്ങളിലും പ്രവാസികൾക്ക് ഒരു പ്രയാസം വന്നാൽ അതിരുകളില്ലാതെ സഹായ ഹസ്തവുമായി വേൾഡ് കെ എം സി സി .
പോളണ്ട് വാർസോയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂർ കോടാലി സ്വദേശി സണ്ണി ബാബു ജർമ്മനിയിൽ വെച്ചു മരണപ്പെട്ടപ്പോൾ മൃത ശരീരം പോളണ്ട് – ബോഗ്ലൂർ വഴി നാട്ടിലെത്തിക്കാൻ വേൾഡ് കെ എം സി സി യൂറോപ്യൻ യൂണിയൻ കെ എംസി സി കൈകോർത്ത നിമിഷങ്ങളാണ് വേൾഡ് കെ എം സി സി യുടെ ശ്രദ്ധയും പ്രസക്തിയും വർദ്ധിപ്പിച്ചത്.

സണ്ണിയുടെ ബന്ധുക്കൾ വേൾഡ് കെ എം സി സി സെക്രട്ടറി കൂട്ടിയായ ജർമ്മനിയിലെ ഡോ:മുഹമ്മദലി കൂനാരിയുമായി ബന്ധപ്പെടുകയും ഉടൻ തന്നെ വേൾഡ് കെ എം സി സി ഭാരവാഹികൾ ബോഗ്ലൂർ കെ എം സി സി യുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച ബോഗ്ലൂർ എയർപോർട്ടിൽ എത്തിയ മൃത ശരീരം ശിഹാബ് തങ്ങൾ ആംബുലൻസിൽ നാട്ടിലെത്തിക്കുകയും ചെയ്തതാണ് ലോകത്ത് എവിടെ ഏത് പ്രവാസിക്കും ഒരു പ്രശ്നം വന്നാൽ കെ എം സി സി എന്ന ഏറ്റവും ശക്തമായ മലയാളി പ്രവാസി ജീവ കാരുണ്യ സംഘടനയായ വേൾഡ് കെ എം സി സി യെ ആശ്രയിക്കാമെന്ന ആശ്വാസം നൽകിയിരിക്കുന്നത്. ഡോ: മുഹമ്മദലി കുനാരി, നൗഫൽ താപ്പി,സുമൈസ് ജർമ്മനി ,സാഹിർ പോളണ്ട്
എന്നിവർ ദൗത്യത്തിൽ പങ്കാളികളായി.

ഈ വിഷയം അറിഞ്ഞത് മുതൽ എല്ലാ വിധ പിന്തുണയും നൽകിയ വേൾഡ് കെ എം സി സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, കൂടെ നിന്ന ജനറൽ സെക്രട്ടറി പുത്തൂർ റഹ്‌മാൻ, ട്രഷറർ യു.എ നസീർ, ബോഗ്ലൂർ കെ എം സി സി യുടെ നൗഷാദ് സാഹിബ് , ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കും സണ്ണിയുടെ മകൾ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.