പൊന്നാനി : മരണപ്പെട്ടു പോയ മഹാന്മാരുടെ പേരിൽ നേർച്ചകൾ നടത്തുന്നതും അനുസ്മരണ സംഗമങ്ങൾ സംഘടിപ്പിക്കുന്നതും ആത്മീയമായ വളർച്ചക്കും ദൈവപ്രീതി കരസ്ഥമാക്കുന്നതിനും സഹായകമെന്ന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ.
518 – മത് പൊന്നാനി ആണ്ട്നേർച്ചയുടെ സമാപന ആത്മീയ സമ്മേളനത്തിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്നവർക്ക് സമാധാനത്തിൻ്റെ വഴി ആത്മീയതയാണെന്നും അതാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം കാണിച്ചു തന്ന വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി. സെയ്തുമുഹമ്മദ് തങ്ങൾ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.