
വെള്ളാരപ്പിള്ളി :സിപിഐ വെള്ളാരപ്പിള്ളി ബ്രാഞ്ച് സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ മുതിർന്ന സഖാവ് ശാന്ത അപ്പുക്കുട്ടൻ പതാക ഉയർത്തിയ സമ്മേളനത്തിൽ വി ജി ഷിബു സ്വാഗതം പറഞ്ഞു. യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ ജില്ലാ കൗൺസിൽ അംഗം സഖാവ് അഡ്വക്കേറ്റ് മനോജ് ജി കൃഷ്ണൻ, ലോക്കൽ സെക്രട്ടറി സഖാവ് എം എ ഷിഹാബ്, എം എ സഗീർ ,പി പി വിജയൻ, ദേവസി കുട്ടി, ശശി, ജമാൽ, മീതീൻ, ശാരിക അഭിലാഷ്, തുടങ്ങിയവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി വി ജി ഷിബു അസിസ്റ്റന്റ് സെക്രട്ടറിയായി അശോകൻ , എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Leave a Reply