
മലപ്പുറം :ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി,ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ല വിദ്യാഭ്യാസഉപ ഡയറക്ടർ കെ പി രമേഷ് കുമാറിന് യാത്രയയപ്പ് നൽകി.
റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ജി മോഹൻകുമാർ ഷാൾ അണിയിച്ചു. ജെ ആർ സി ജില്ലാ കോഡിനേറ്റർ എ ഷഫ്ന ഉപഹാരം നൽകി. ജെ ആർ സി ജില്ലാ പ്രസിഡന്റ് കെ ഹസ്സൻ, ഐആർസിഎസ് ട്രഷറർ പാറപ്പുറത്ത് കുഞ്ഞുട്ടി, ജില്ലാ ജോയിന്റ് കോഡിനേറ്റർമാരായ കെ എസ് നൻസാർ ,അജിത ഐക്കാടൻ എന്നിവർ സംബന്ധിച്ചു.
Leave a Reply