ലഹരിക്കെതിരെ യുവാക്കളിൽ നിന്ന് തന്നെ പ്രതിരോധം ഉണ്ടാകണമെന്ന് പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ഏതു പ്രായത്തിലും അമ്മയുടെ മടിയിൽ കിടന്ന് തലോടൽ കിട്ടാൻ ആഗ്രഹിക്കുന്നവരായി നാം മാറണം. കോട്ടക്കൽ ആയുർവേദ അക്കാദമിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടക്കൽ സി എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുംഭ മേളകളിൽ നിന്നുള്ള പ്ലാസ്റ്റിക് വേസ്റ്റുകൾ കാരണം നദികൾ മലിനമാകുന്നുണ്ടെങ്കിൽ കുംഭമേളകൾ വേണ്ടെന്ന് വെക്കുന്ന സംസ്കാരമാണ് നാം വളർത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.പുതിയ യുവാക്കൾ ഉപരിപഠനത്തിനും ജോലിക്കും അമേരിക്കയിൽ പോകണമെന്നതാണ് ട്രെൻഡ്. ട്രംപിനെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനത തയ്യാറെങ്കില്‍ എന്ത് സംസ്കാരമാണ് അവിടുത്തെ ജനതയും ആ രാജ്യവും പുലർത്തുന്നതെന്ന് നാം ചിന്തിക്കണമെന്ന് യുവതയോടെ അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു.

” ആയുർ ഓറ” ജൂബിലി സോവനീർ നബാർഡ് ഡിസ്ട്രിക്ട് മാനേജർ എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.ജൻ ശിക്ഷൻ സംസ്ഥാൻ ഡയറക്ടർ വി ഉമ്മർകോയ, ചരിത്രകാരൻ സി അബ്ദുൽ ഹമീദ്, രമേശ് ആതവനാട്, നിതിൽ ദാസ്, ശുഭ വിജയ കുമാർ , മുഹത് കബീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സി.പി.എ. ലത്തീഫ് സ്വാഗതവും കെ.പി. അലി അഷ്റഫ് നന്ദിയും. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഔഷധചെടി നടീൽ, കിഡ്നി രോഗ നിർണ്ണയ ക്യാമ്പ്, ഉദ്ഘാടന സമ്മേളനം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കുകയുണ്ടായി.

Leave a Reply

Your email address will not be published.