വാര്‍ത്താ സമ്മേളനത്തില്‍ എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി , കീഴടത്തില്‍ ഇബ്രാഹീം ഹാജി തിരൂര്‍ , ഖാസിം ഫൈസി പോത്തന്നൂര്‍,അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, സ്വാഗത സംഘം വര്‍ക്കിംഗ് കണ്‍വീനര്‍ സയ്യിദ് പി.കെ.കെ തങ്ങള്‍ തിരൂര്‍ കണ്‍വീനര്‍ കുഞ്ഞിമൊയ്തീന്‍ കല്പ ബാവ തിരൂര്‍ സംബന്ധിച്ചു.

5.00 PM
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നഗര്‍, സെന്‍ട്രല്‍ ജങ്ഷന്‍ തിരൂര്‍

തിരൂർ :പരിശുദ്ധ പ്രവാചക ശ്രേഷ്ഠരുടെ കാല ഘട്ടത്തില്‍ തന്നെ ഇസ്ലാം പ്രചരിക്കപ്പെട്ട കേരളത്തില്‍ 1920 കള്‍ക്ക് ശേഷം രൂപം കൊണ്ട ചില പുതിയ പ്രസ്ഥാനങ്ങള്‍ അതുവരെ ആരും ഉന്നയിക്കാത്ത പല നവീന വാദങ്ങളുമുയര്‍ത്തി, ആക്കാലമത്രയും നിരാക്ഷേപം അനുവര്‍ത്തിച്ചു വന്നിരുന്ന യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസ ആചാരങ്ങളെ വികലമാക്കാന്‍ ശ്രമം നടത്തിയ പ്രത്യേക സാഹചര്യത്തില്‍ ആണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെട്ടത്.

മുന്‍ഗാമികള്‍ പകര്‍ന്നു നല്‍കിയ സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശ പ്രചാരണവും മുസ്ലിംകളുടെ മതപരവും സാമൂദായികവുമായ അവകാശ സംരക്ഷണവും വിശ്വാസികള്‍ക്കിടയിലെ യോജിപ്പും സുപ്രധാന ഉദ്ദേശ്യ ലക്ഷങ്ങളായി ഉയര്‍ത്തിക്കാട്ടി 1926 ല്‍ രൂപം കൊണ്ട സമസ്ത, കേരളീയ മുസ്ലിം സമാജത്തിന്റെ ആധികാരിക ആദ്യാത്മിക പണ്ഡിത സഭയാണ്. കര്‍മ്മ രംഗത്ത് സേവന നിരതമായ ഒരു നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്ന സമസ്ത അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ വളരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഇക്കാലമത്രയും നടത്തിയിട്ടുള്ളതെന്ന യാഥാര്‍ഥ്യം എല്ലാവരാലും അംഗീകരിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതുമാണ്.

പ്രീ പ്രൈമറി തലം മുതല്‍ അത്യുന്നത തലം വരെയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങളും മത ഭൗതിക സമന്വയ രംഗത്ത് യൂണിവേഴ്‌സിറ്റികളും പൊതു വിദ്യാഭ്യാസ മേഖലയില്‍ പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള ഒട്ടേറെ മുന്നേറ്റങ്ങളും സാധ്യമാക്കിയ സമസ്തയുടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കും ലക്ഷ്യ പ്രാപ്തിക്കും വേണ്ടി സംഘടിപ്പിക്കപ്പെട്ട നിരവധി കീഴ് ഘടകങ്ങളില്‍ ഏറെ ശ്രദ്ധേയവും സുപ്രധാനവുമായ സംഘടനയാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറഷന്‍ (എസ്.എം.എഫ്). 1976 ല്‍ പ്രവര്‍ത്തനമാരംഭിച്ച എസ്.എം.എഫിന് മാതൃ സംഘടനയുടെ ശദാബ്ദി ആഘോഷിക്കുന്ന 1926 എന്നത് സേവന രംഗത്ത് അന്‍പത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന എസ്.എം.എഫിന്റെ സുവര്‍ണ ജൂബിലി കാലം കൂടിയാണ്.

കേരളത്തിലെ മഹല്ലുകളെ സമസ്തയുടെ ആദര്‍ശത്തില്‍ അടിയുറപ്പിച്ചു നിര്‍ത്തുകയും പള്ളികളും മദ്രസകളും മത സ്ഥാപനങ്ങളും പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിക സംസ്‌കാരവും ധാര്‍മിക ബോധവും ആബാലവൃദ്ധം മഹല്ല് നിവാസികളിലും വളര്‍ത്തിക്കൊണ്ട് വരുന്നതിന്നും ക്രിയാല്‍മകമായ പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പാക്കുകയെന്ന ദൗത്യമാണ് ഉലമാക്കളുടെയും ഉമറാക്കളുടെയും സാധാരണക്കാരുടെയും സഹകരണത്തോടെ എസ്.എം.എഫ് നിര്‍വഹിച്ചു വരുന്നത്. നാട്ടിലുടനീളം സാഭിമാനം തല ഉയര്‍ത്തി നില്‍ക്കുന്ന മനോഹരങ്ങളായ മസ്ജിദുകളും മദ്രസകളും പള്ളിദര്‍സുകളും യതീം ഖാനകളും അറബിക് കോളേജുകളും ഇസ്ലാമിക് സെന്ററുകളും ദാറുല്‍ ഹുദ ഇസ്ലാമിക സര്‍വ്വകലാശാലയടക്കമുള്ള അത്യുന്നത സ്ഥാപനങ്ങളുമൊക്കെ പടുത്തുയര്‍ത്തി പരിപാലിച്ചു വരുന്നത് ശക്തമായ ഈ കൂട്ടായ്മയുടെ ശ്രമഫലമായിട്ടാണ്.

കേരളേതര മുസ്ലിംകളില്‍ നിന്ന് വ്യതിരക്തമായ വ്യക്തിത്വവും അസ്തിത്വവും കാത്തു സൂക്ഷിച്ചു കൊണ്ട് മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെല്ലാം കേരളത്തിലെ മുസ്ലിംകള്‍ക്ക് മുന്നേറാന്‍ കഴിഞ്ഞതും ഈ കൂട്ടായ്മയുടെ ശക്തി കൊണ്ട് കൂടിയാണ്. സമസ്ത വിഭാവനം ചെയ്യുന്ന സുന്നി ആദര്‍ശവും അടിയുറച്ച മതബോധവും മഹല്ലുകളില്‍ അന്ത്യ നാള്‍ വരെയുള്ള തലമുറകളില്‍ ശക്തമായി നില നില്‍ക്കണമെങ്കില്‍ ഈ കൂട്ടായ്മക്ക് പോറലേല്‍ക്കാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്.
ചിലബാഹ്യ ശക്തികളുടെ ഭൗതികമായ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം സമസ്തയുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താനും അണികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനും സമുദായത്തിന്റെ സംഘ ശക്തിയെ ക്ഷയിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന ചില ദുഷ് പ്രവണതകള്‍ സമീപ കാലത്ത് ശക്തി പ്രാപിച്ചു വരുന്നുണ്ട്. അത്തരം ദുഷ്ട ശക്തികളുടെ അപകടങ്ങളില്‍ അകപ്പെടാതെ സമസ്തയുടെ ആദര്‍ശ രംഗത്ത് അടിയുറച്ചു നിന്ന് സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും ഭദ്രമാക്കി മഹല്ലുകളെ സമസ്തയുടെ കീഴില്‍ കൂടുതല്‍ ശാക്തീകരിക്കുക എന്നത് ഏറ്റവും വലിയ ഉത്തരവാദിത്തമായി എസ്.എം.എഫ് മനസ്സിലാക്കുന്നു. അതിന്നായി സമസ്ത 100 ന്റെ നിറവില്‍ എന്ന ശീര്‍ഷകത്തില്‍ എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി 14 ജില്ല കേന്ദ്രങ്ങളിലും നവോത്ഥാന സമ്മേളനങ്ങള്‍ നടത്തുകയാണ് .

മലപ്പുറം ജില്ല (വെസ്റ്റ് ) സമ്മേളനം ഫെബ്രുവരി 17 ന് തിങ്കളാഴ്ച്ച വൈകുന്നേരം 5.00 മണിക്ക് തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കും. ന്യൂനപക്ഷ വഖഫ് വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം കൂടിയാകും സമ്മേളനം.മലപ്പുറം ജില്ലയില്‍ ഈസ്റ്റ് ഭാഗത്തുള്ള സമ്മേളനം കഴിഞ്ഞ മാസം 31 ന് മലപ്പുറത്ത് നടന്നു.എസ്.എം.എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മായില്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും.സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ.ഉസ്താദ് ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എ.എല്‍.എ, സമസ്ത വൈ.പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, എന്‍ ശംസുദ്ധീന്‍ എം.എല്‍.എ, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് പ്രസംഗിക്കും.

ഉലമാ ഉമറാ ബന്ധം: ചരിത്രവും വര്‍ത്തമാനവും, സമസ്ത നയിച്ച നവോത്ഥാനം, പാരമ്പര്യത്തിന്റെ വഴി എന്നീ വിഷയങ്ങള്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അവതരിപ്പിക്കും. ഖാസിം ഫൈസി പോത്തന്നൂര്‍ പ്രമേയം അവതരിപ്പിക്കും.
സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ കീഴടത്തില്‍ ഇബ്രാഹീം ഹാജി തിരൂര്‍, കണ്‍വീനര്‍ എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍,സയ്യിദ് കെ.കെ.എസ് ആറ്റ കോയ തങ്ങള്‍ നരിപ്പറമ്പ്,സയ്യിദ് അക്ബർ അലി ശിഹാബ് തങ്ങൾ കടകശ്ശേരി,പി.വി മുഹമ്മദ് മൗലവി എടപ്പാള്‍, കെ.എം കുട്ടി എടക്കുളം, സംബന്ധിക്കും. ഉസ്താദ് സൈതാലികുട്ടി ഫൈസി കോറാട് സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published.