ക്കിടെ അപകടം സംഭവിച്ചു മരണപ്പെട്ട താനൂർ കാരാട് സ്വദേശി സി.പി നൗഫലിന്റെ വീട് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫിന്റെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ സന്ദർശിച്ചു.

താനൂർ : കഴിഞ്ഞ ദിവസം സൗദിയിൽ ജോലിക്കിടെ അപകടം സംഭവിച്ച് മരണപെട്ട താനൂർ കാരാട് സ്വദേശി സി.പി നൗഫലിന്റെ വീട്
എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു.
പാർട്ടിയുടെ തുടക്കകാലം മുതൽ തന്നെ എസ്.ഡി.പി.ഐ യുടെ സജീവ പ്രവർത്തകനായിരുന്ന നൗഫൽ നാട്ടിലും പ്രവാസ ലോകത്തും സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു.

എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷൻ സി.പി.എ ലത്തീഫ്. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി,ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ, ജില്ലാ കമ്മിറ്റി അംഗം ഉസ്മാൻ ഹാജി, മണ്ഡലം പ്രസിഡന്റ് സി.എം സദഖത്തുല്ല,
വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കള്ളിയാട്ട്,
സെക്രട്ടറി സാജു വിശാറത്ത്, ട്രഷറർ മുനീർ മംഗലത്ത് എന്നിവരടങ്ങിയ സംഘമാണ് വീട് സന്ദർശിച്ചത്.

Leave a Reply

Your email address will not be published.