ആസ്ഥാന മന്ദിര ഉദ്ഘാടനം ഞായറാഴ്ച
മാറാരോഗങ്ങൾ കൊണ്ടോ അപകടങ്ങളാലോ പ്രായാധിക്യം മൂലമോ ജീവിത സ്വപനങ്ങളും ആഗ്രഹങ്ങളും അസ്തമിച്ച് വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ അകപ്പെട്ടവർക്ക് അന്തസുറ്റ പരിചരണം അവരുടെ കട്ടിലിനരികിലെത്തി നൽകുകയും ഇത് സമുഹത്തിൻ്റെ ബാധ്യതയാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന സംവിധാനമാണ് പാലിയേറ്റീവ് കെയർ.

ഒരുക്കാം നമുക്ക് സ്നേഹത്തണൽ എന്ന സന്ദേശമുയർത്തി പത്ത് വർഷകാലമായി തലക്കാട പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശത്തും സാന്ത്വന പരിചരണം നടത്തി കൊണ്ടിരിക്കുന്ന കെയറിന് സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 16 ന് കാലത്ത് 10 മണിക്ക് കട്ടച്ചിറയിൽ ചെയർമാൻ പാറപ്പുറത്ത് ബാവ ഹാജിയും ഭിന്ന ശേഷി നീന്തൽ മത്സരത്തിൽ ഏഷ്യാ അവാർഡ് ജേതാവുമായ അസീം വെളിമണ്ണയും ചേർന്ന് നിർവ്വഹിക്കും.

കെയർ റിഹബിലിറ്റേഷൻ സെൻ്റർ തിരൂർ MLAകുറുക്കോളി മൊയ്തീൻ അവർകളും. നാലാമത്തെ ഹോം കെയർ വാഹനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പുഷ്പയും ട്രയിനിംഗ് സെസ്റ്റർ അബ്ദുറഹിമാൻ ഹാജികുറ്റൂരും നിർവ്വഹിക്കും 1600 ൽ കൂടുതൽ രോഗികൾ റജിസ്റ്റർ ചെയ്ത സെൻ്ററിൽ നാനൂറോളം പേർക്ക് ഇപ്പോൾ പരിചരണം നൽകുന്നുണ്ട്
ശ്രീ സാബിക് പുല്ലൂർ നാസർ കറ്റൂർ, പ്രദീപ് കൂറ്റനാട് അഡ്വക്കേറ്റ് യു സൈനുദ്ദീൻ, ഫൈസൽ ഇടശ്ശേരി, പി.എ ഫസൽ, അഹമ്മദ് കട്ടച്ചിറ, സൈതലവി ഹാജി പുല്ലർ, എ.കെ ബാബു, ശ്രീമതി അസ്മാ ബി, ഡോക്ടർ അസർ, ഫൈസൽ ബാബു എരഞ്ഞിക്കൽ യൂസഫ് നിറമരുതൂർ, ശ്രീ കോയ, ഡോക്ടർ അസിൻ രാജു സാർ, ഗോപാലൻ മാസ്റ്റർ പൂകൈത എന്നിവർ സന്നിഹിതരാകും.
അബുൽ ഫസൽ നാസർ കുറ്റൂർ, ഗോപാലൻ മാസ്റ്റർ പൂകൈത തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.