തിരൂർ പ്രസ് ക്ലബ് മുൻ പ്രസിഡൻ്റിനെതിനെതിരെ വഞ്ചനാകേസ്

തിരൂർ: തിരൂർ പ്രസ് ക്ലബ് മുൻ പ്രസിഡൻ്റിനെതിനെതിരെ വഞ്ചനാ കേസ്.
പ്രാദേശിക യൂ ട്യൂബ് ചാനലായ സിറ്റി സ്കാൻ ചാനലിൽ പാർട്ട്ണർ ആക്കാമെന്ന് വിശ്വസിപ്പിച്ച് മലപ്പുറം പടിയം മൂസാന്റെ പുരക്കൽ വീട്ടിൽ റാഫി 3 ലക്ഷം രൂപ കൈപറ്റിയതായിയാണ് കേസ്. തിരൂർ പച്ചാട്ടിരി മാടമ്പിൽ കോട്ടേക്കാട്ടിൽ വീട്ടിൽ അഷറഫ് ആണ് പരാതി നൽകിയത്. തിരൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിത പ്രകാരം വഞ്ചന കേസ്, ക്രിമിനൽ കുറ്റകൃത്യം എന്നിവ രജിസ്റ്റർ ചെയ്തു.

അഷറഫിനെ പാർട്ട്ണർ ആക്കാമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി ഗൂഗിൾ പേ വഴി പണം അയപ്പിച്ച ശേഷം സിറ്റി സ്കാൻ എന്ന ചാനലിൽ പാർട്ട്ണർ ആക്കിയില്ല. കൊടുത്ത പണം തിരിച്ചു ചോദിച്ച് പ്രതിയുടെ ഓഫീസിൽ ചെന്നപ്പോൾ വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്നും, ഓഫീസിലെ ലേഡി സ്റ്റാഫിനെ കയറിപ്പിടിച്ചെന്നു പറഞ്ഞ് കേസിൽ കുടുക്കുമെന്നും അത് ചാനലിൽ ഇടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
210/25 u/s 316(2),318,351(1) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തിരൂർ പോലീസ് സ്റ്റേഷൻ
സബ് ഇൻസ്പെക്ടർ കെ. പ്രതീഷ്കുമാറിനാണ് അന്വേഷണ ചുമതല.

തീർത്തും വ്യാജമായ പരാതിയാണ് ഇതെന്ന് കേസിൽ പ്രതിയായ റാഫി പ്രതികരിച്ചു. 3 ലക്ഷം വാങ്ങി എന്നത് കള്ളമാണ്. 25 ലക്ഷത്തോളം രൂപ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളിൽ ഒരാളാണ് ഈ കേസ് നൽകിയത്. അവർക്കെതിരെയുള്ള തന്റെ ഇടപെടലുകളാണ് കേസിന് ആധാരം. സത്യം പുറത്ത് വരിക തന്നെ ചെയ്യും എന്നും റാഫി പറഞ്ഞു.

Leave a Reply

Your email address will not be published.