ദുൽദുൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ഫുട്ബോൾ മത്സരത്തിൽ നിന്നുള്ള തുക ഡയാലിസിസ്സെൻററുകൾക്ക്ക്ലബ് ഭാരവാഹികൾ കൈമാറുന്നു.

ഡയാലിസിസ് സെൻറ്റുകൾക്ക്
ഒന്നര ലക്ഷം നൽകി

താനൂർ: താനാളൂർ പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തിൽ കേലപ്പുറം ദുൽ ദുൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാമത് അഖില കേരള ഫ്ലഡ്ലൈറ്റ് സെവൻസ് ഫുട്ബോൾ മത്സരത്തിൽ
നിന്നും ലഭിച്ച തുക 2 ഡയാലിസിസ് സെന്ററുകൾക്ക് കൈമാറി ക്ലബ് പ്രവർത്തകർ മാതൃകയായി.

കാൽപ്പന്ത് കളിയിലൂടെ
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ദുൽ ദുൽ ക്ലബ്ബിനായി.
താനാളൂർ കിഡ്നി പേഷ്യൻസ് വെൽഫെയർ സൊസൈറ്റി
ഡയാലിസിസ് സെൻ്ററിനും
മീനടത്തൂർ സി.എഛ് ഫൗണ്ടേഷൻ
ഡയാലിസിസ് സെൻ്റ്റിനും 75000 രൂപ വീതം ഒന്നര ലക്ഷം രൂപയാണ് കൈമാറിയത്.
താനാളൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ടി. അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു
കെ.എൻ.മുത്തുക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം കെ വി ലൈജു,
സാറ്റ് എഫ് സി കേരള മിഡിയ മാനേജർ മുജീബ് താനാളുർ
ക്ലബ്ബ് ചെയർമാൻ കെ.എൻ.ഹബീബ് കോയ തങ്ങൾ
ടൂർണമെൻറ് കമ്മിറ്റി കൺവീനർ അഷ്കർ പാക്കിനി, പ്രവാസി വിംഗ് പ്രസിഡണ്ട് ടി. ക്കോയ,
സംഘാടകരായ കെ.ടി. സുബൈർ,
പി. സക്കീർ ,വി. അബ്ദുസലാം
കെ.എൻ. അബ്ദുൽ ഹക്കീം തങ്ങൾ, യു.ഷറഫുദ്ധീൻ വി. അദ്നാൻ, ടി.ഷമീർ, ടി. റസാഖ്, ജാസിദ്
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.