തിരൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 19ന് നടക്കുന്ന വിശുദ്ധ ഖുർആൻ സദസിൻ്റെ സോഷ്യൽ മീഡിയ പ്രചാരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

തിരൂർ:വിശുദ്ധ ഖുർആൻ
കേട്ടാൽ മതിവരാത്തതും പാരായണം മടുക്കാത്തതുമായ അനുപമമായ ആസ്വാദനമാന്നെന്നും സമാധാനവും ശാന്തതയും പ്രദാനം ചെയ്യുന്ന അമാനുഷിക ഗ്രന്ഥമാണതെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
തിരൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 19 ന് തിരൂരിനടുത്ത ഉണ്ണിയാലിലെ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വിശുദ്ധ ഖുർആൻ സദസ്സിൻ്റെ സോഷ്യൽ മീഡിയാ പ്രചരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ.

വിശുദ്ധ ഖുർആൻ്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ വേണ്ടത് ചെയ്യണമെന്നും ഖുർആനിനെ സ്നേഹിക്കുന്നവരാവാൻ നമുക്ക് കഴിയണമെന്നും ഇത്തരം പരിപാടികൾ അതിന് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തിരൂർ സാംസ്കാരിക വേദി ഭാരവാഹികളായ എം എ റഫീഖ് , പി.എ റസാഖ് , വി.കെ റഷീദ്, അഷ്റഫ് കരുമരക്കൽ , കരീം വെട്ടം , താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ തെയ്യമ്പാടി കുഞ്ഞിപ്പ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.