പെരിഞ്ഞനം: ഇക്കഴിഞ്ഞ ഫെബ്രുവരി 9-ാം തീയതി ഉച്ചയ്ക്ക് 3 മണിയോടെ പെരിഞ്ഞനം വെസ്റ്റ് സമിതി ദേശത്തുള്ള തൻെറ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയെ മദ്യപിച്ച് വന്ന പെരിഞ്ഞനം വെസ്റ്റ് സമിതി ദേശം സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജ് (46) അസഭ്യം പറയുകയും, ഉടുത്തിരുന്ന മുണ്ട് പൊക്കി കാണിക്കുകയും ഇത് യുവതി ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ, അന്നേദിവസം വൈകുന്നേരം 4 മണിക്ക്, മനോജ് ഇരുമ്പ് പൈപ്പ് കൊണ്ട് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും കൊലവിളി നടത്തുകയും അതോടൊപ്പം, വീട്ടിനുള്ളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കസേര തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കാര്യത്തിന് കൈപമം​ഗലം പോലിസ് മനോജിനെ അറസ്റ്റ് ചെയ്തത്.

‌കൈപമംഗലം SHO ബിജു കെ ആർ , സബ് ഇൻസ്പെക്ടർ വിൻസെന്റ് , പോലിസ് ഉദ്യോ​ഗസ്ഥരായ ​ഗിരീശൻ, ജ്യോതിഷ്, ഡെൻസിമോൻ എന്നിവരാണ് അറസ്റ്റ് ചെയ്ത സം​ഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.