എസ് ഡി പി ഐ വഖഫ് സമ്മേളന വിജയത്തിന് വേണ്ടി ചേർന്ന താനൂർ മണ്ഡലം ഭാരവാഹികളുടെ മീറ്റിംഗ് ജില്ലാ സെക്രട്ടറി എ.കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

താനൂർ : വഖഫ് സംരക്ഷണം
സാമൂഹിക സുരക്ഷയ്ക്ക് എന്ന തലക്കെട്ടിൽ എസ്.ഡി. പി.ഐ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഫെബ്രുവരി 19 ന് മലപ്പുറത്ത് നടത്തുന്ന വഖഫ് മഹാസമ്മേളനത്തിലേക്കും റാലിയിലേക്കും താനൂർ മണ്ഡലം എസ് ഡി പി ഐ വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരംപേരെ പങ്കെടുപ്പിക്കാൻ താനൂർ മണ്ഡലം വഖഫ് സംരക്ഷണ സമിതി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മുന്നൊരുക്ക യോഗം ജില്ലാ സെക്രട്ടറി എ.കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ സി. എം സദഖത്തുല്ല അധ്യക്ഷത വഹിച്ചു.ടി. വി ഉമ്മർ കോയ, മുനീർ മംഗലത്ത്, ഫിറോസ് നൂർമൈതാനം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.