തിരൂർ: തിരൂർ സ്വദേശി യാത്രയ്ക്കിടയിൽ ഉണ്ടായ അവശതയെ തുടർന്ന് ഹൈദരാബാദിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു. തൃപ്രങ്ങോട് ആനപ്പടി പുല്ലത്ത് അബ്ദുൽസലാം (65) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് യാത്രയ്ക്കിടെ കൊൽക്കത്തയിൽ വെച്ച് ഇദ്ദേഹത്തിന് രോഗം ബാധിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം പിന്നീട് വിമാനമാർഗ്ഗം നാട്ടിലേക്ക് പുറപ്പെട്ടെങ്കിലും യാത്രക്കിടയിൽ വീണ്ടും അവശനിലയിൽ ആയതോടെ വിമാനം അടിയന്തിരമായി ഇറക്കി അവിടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടയിൽ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മയ്യത്തുമായി ആംബുലൻസിൽ ബന്ധുക്കൾ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് കൈനിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.ഭാര്യ നഫീസ.മക്കൾ,അബ്ദുൽ ഹകീം,അമീർ,
ആസുറ,അസ്മ.മരുമക്കൾ:ബാബു കോഴിച്ചെന,ഷമീർ വെളിമുക്ക്,സജ്‌ന,
തസ്‌ലി.സഹോദരങ്ങൾ :
അബ്ദുൽ സമദ്
പരേതരായ കുഞ്ഞിമുഹമ്മദ്, സൈതലവി ഹാജി, സൈനബ.

Leave a Reply

Your email address will not be published.