
പുറത്തൂർ:പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൻ്റെ നൂറാം വാർഷികോത്സവം
ദേശ്മൽഹാറിൻ്റെ ലോഗോ പ്രകാശനം നടന്നു.ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തിങ്കളാഴ്ച്ച തുടക്കമാകും.ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിച്ചു.
തിങ്കളാഴ്ച്ച ഘോഷയാത്ര,സാംസ്കാരിക സമ്മേളനം,കലാപരിപാടികൾ എന്നിവയുണ്ടാകും.പിന്നണി ഗായകനും കേരള ഫോക്ലോർ അക്കാദമി അംഗം ഫിറോസ് ബാബു മുഖ്യാതിഥിയാകും.ചൊവ്വാഴ്ച്ച വൈകിട്ട് നൂറാം വാർഷികോത്സവത്തിൻ്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും സബ് കലക്ടർ ദിലീപ് കെ.കൈനിക്കര ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശന ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് സജിത്ത് ഷൈൻ,എച്ച്.എം ഇൻ ചാർജ് എം.ബിന്ദു,എം.ടി.എ പ്രസിഡൻ്റ് സി.പി.നാസിയ,ദിനേശ് നടനം,അബ്ദുൽമജീദ്,വി.വി.ജസീറ,റിഫാഷെലീസ്,പി.ജുമാന,സി.പി.മുഫീദ,സി.കെ.അർഷിദ,നിഖിൽ ജോൺ,പി.ഉമ്മുസഫിയ, സഫ്ന എന്നിവർ പങ്കെടുത്തു.
.
Leave a Reply