
നെച്ചിക്കാട്ട് മഖാം ഉറൂസിന് സമാപനം
തിരൂർ : സോഷ്യൽ മീഡിയ ഉപയോഗം അധികരിച്ചു വരുന്ന ഈ കാലത്ത് വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി ആഹ്വാനം ചെയ്തു. കൂട്ടായി നെച്ചിക്കാട്ട് മഖാo ഉറൂസിന്റെ സമാപന ദിവസമായ ഇന്നലെ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിന്റെ പേരിൽ ഇത്തിക്കണ്ണികളായി പുത്തൻ വാദികൾ പല രീതിയിൽ പ്രത്യക്ഷപ്പെടുമ്പോൾ നാം സൂക്ഷിച്ചേ പറ്റൂ എന്നും ലഹരിപദാർത്ഥങ്ങളെയെല്ലാം മാലിന്യങ്ങളായി കാണാൻ എല്ലാവരും തയ്യാറാകണമെന്നും ആത്മീയതയിലൂടെ മനസ്സകം ശുദ്ധീകരിക്കണം എന്നും അദ്ദേഹം ഉണർത്തി.
ശനിയാഴ്ച വൈകുന്നേരം തുടക്കം കുറിച്ച കൂട്ടായി നെച്ചിക്കാട്ട് മഖാം ഉറൂസ് മുബാറകിൽ ഇന്നലെ രാവിലെ 7 മണിക്ക് മൗലിദ് സദസ്സ് സംഘടിപ്പിച്ചു. ആയിരങ്ങൾ പങ്കെടുത്ത പരിപാടിയിൽ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശേഷം അന്നദാനം നടന്നു.
വൈകുന്നേരം ഏഴ് മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ സയ്യിദ് ഹുസൈൻ ജമലുല്ലൈലി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുജീബ് സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു.
Leave a Reply