
അരീക്കോട്: വയനാട് ലോകസഭാംഗം പ്രിയങ്ക ഗാന്ധി എംപി അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ സന്ദർശനം നടത്തി. കോളേജിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററായ ‘റൈസ്’ സന്ദർശിച്ച പ്രിയങ്ക ബിസിനസ് ഇങ്കുബേറ്ററിലെ സ്റ്റാർട്ട്അപ്പ്കളുമായി ആശയവിനിമയം നടത്തി. ടി ബി ഐയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളുടെ സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ ആശയങ്ങൾ വിദ്യാർത്ഥികൾ പ്രിയങ്കയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി മുഹമ്മദ് ഇല്യാസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി മുസ്തഫ ഫാറൂഖ്, റൈസ് സി ഇ ഓ യാസിർ എൻ വി, അധ്യാപകരായ ഡോ. വി കെ മുനീർ, റിയാസ് അബൂബക്കർ എന്നിവർ പങ്കെടുത്തു.
Leave a Reply