
ആലത്തിയൂർ:ആലത്തിയൂർ കൺട്രാം വളപ്പിൽ സെയ്നുദ്ദീൻ ബാവ ഹാജി (90)
നിര്യാതനായി. നാല് പതിറ്റാണ്ടുകാലം ഖത്തറിൽ പ്രവാസി ജീവിതം നയിച്ചു.
കേരള പ്രവാസി സംഘം രൂപീകരണ സംസ്ഥാന സമ്മേളനത്തിൽ
കോഴിക്കോട് പതാക ഉയർത്തി. പ്രവാസി സംഘടനയുടെ മലപ്പുറം ജില്ലാ ട്രഷററായും പ്രവൃത്തിച്ചു.
തൃപ്രങ്ങോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്റ്ററായി 15 വർഷം പ്രവൃത്തിച്ചു. ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി സ്ഥാപകാംഗവും ചാരിറ്റി ട്രസ്റ്റ് ബോഡ് അംഗവുമായിരുന്നു.
ആലത്തിയൂർ TIMLP സ്കൂൾ മേനേജറായിരുന്നു.കഴിഞ്ഞ 30 വർഷമായി ആലത്തിയൂർ നവജീവൻ ഗ്രന്ഥാലയം പ്രസിഡൻ്റായിരുന്നു. CPI(M) ആലത്തിയൂർ ഹൈസ്ക്കൂൾ ബ്രാഞ്ച് അംഗമായിരുന്നു. നാട്ടിലെ എല്ലാ പൊതു പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു. ഭാര്യ റുഖിയ ‘ സഹോദരങ്ങൾ:
ആയിഷ , പരേതരായ കുഞ്ഞുട്ടി മാഷ്, അസൈനാർ, അഹമ്മദ് കുട്ടി, അലിമ , കുഞ്ഞോൻ ‘
സംസ്കാരം ആലത്തിയൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടന്നു. ആലത്തിയൂരിൽ മൗന ജാഥയും അനുശോചന യോഗവും നടന്നു.
Leave a Reply